മുതുകുർശ്ശി ശ്രീകിരാതമൂർത്തി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മുൻ ക്ഷേത്ര കമ്മറ്റി അംഗങ്ങളെ ആദരിച്ചു

 

മുതുകുർശ്ശി:ശ്രീ കിരാതമൂർത്തി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മുൻ ക്ഷേത്ര കമ്മറ്റി അംഗങ്ങളെ തച്ചമ്പാറ ന്യൂസ് ലൈവ്, മുതുകുറിശ്ശി അപ്ഡേഷൻ ടീം അംഗങ്ങൾ ആദരിച്ചു.കഴിഞ്ഞ വർഷക്കാലങ്ങളിലായി മുതുകുർശ്ശി കിരാതമൂർത്തി & മഹാവിഷ്ണു ക്ഷേത്രത്തിലെ വാർത്തകൾ,അറിയിപ്പുകൾ, വിശേഷങ്ങൾ എന്നിവ പ്രസിദ്ധീകരണത്തിനായി ലേഖകരിൽ എത്തിക്കുകയും ലേഖകരും ക്ഷേത്ര കമ്മറ്റി അംഗങ്ങളും തമ്മിലുള്ള നല്ല രീതിയിലുള്ള ഇടപെടലും മുൻനിർത്തിയാണ് കമ്മറ്റി അംഗങ്ങളെ തച്ചമ്പാറ ന്യൂസ് ലൈവ്, മുതുകുറിശ്ശി അപ്ഡേഷൻ വാർത്ത ലേഖകർ ആദരിച്ചത്.മുതുകുർശ്ശി ശിവരാത്രി മഹോത്സവത്തിൽ ടീം ശിവദം തയ്യാറാക്കിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ മുതുകുറിശ്ശി അപ്ഡേഷൻ നൽകുന്ന രണ്ടാം സമ്മാനം മുൻ ക്ഷേത്ര കമ്മറ്റി അംഗങ്ങൾ മുഖേനയാണ് അപ്ഡേഷൻ ടീം അംഗങ്ങൾ കൈമാറിയത്. നറുക്കെടുപ്പ് വേദിയിൽ തച്ചമ്പാറ ന്യൂസ് ലൈവ് & മുതുകുറിശ്ശി അപ്ഡേഷൻ ടീം അംഗങ്ങളായ നന്ദകുമാർ,രാഹുൽ രാമചന്ദ്രൻ, പ്രമോദ് കെ ജനാർദ്ദനൻ,അഭിമന്യു,നീതു കൃഷ്ണ,രാധിക കെ എന്നിവർ മുൻ ക്ഷേത്ര കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ,സച്ചിദാനന്ദൻ,മുരളീധരൻ, ശശികുമാർ,ഉദയകുമാർ,മോഹനൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.കൂട്ടത്തിൽ ഒരാളെ പോലെ സ്നേഹത്തോടെ കണ്ട് ഇക്കാലം അത്രയും വാർത്തകളും വിശേഷങ്ങളും പങ്കുവെച്ചതിന് കമ്മറ്റി അംഗങ്ങളായ എല്ലാവരിലും നന്ദി അറിയിച്ചു വാർത്ത പ്രവർത്തകർ.



 


Post a Comment

أحدث أقدم