കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി

 

കല്ലടിക്കോട്‌: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കരിമ്പ 1 വില്ലേജ്ഓഫീസിന് മുന്നിൽ ധർണ സമരം നടത്തി. ധർണ ഡി.സി.സി സെക്രട്ടറി. സി അച്യുതൻ ഉദ്ഘടനം ചെയ്തു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് സി.എം നൗഷാദ് അധ്യക്ഷതവഹിച്ചു ഡി.സി.സി മെമ്പർ എം.കെ മുഹമ്മദ്‌ ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് വി.കെ. ഷൈജു,ആന്റണി മതിപ്പുറം,രാജി പഴയകളം,കെ.സി.ഇ.എഫ്സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മുഹമ്മദ്‌ മുസ്തഫ, ഡോ.മാത്യു കല്ലടിക്കോട്‌,ശീലത, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നവാസ്, ബ്ലോക്ക് ഭാരവാഹികളായ ജെയ്സൺ, ഹെറിന്റ വി. ജോസ്,അസ്‌ലം, അനൂപ്, ഐ.എൻ.ടി.യൂ.സി ബ്ലോക്ക് പ്രസിഡന്റ് പി.കെ മുഹമ്മദാലി,ഗാന്ധി ദർശൻ മണ്ഡലം ചെയർമാൻ വിൽസൺ തുടങ്ങിയവർ സംസാരിച്ചു



Post a Comment

أحدث أقدم