അർഹരായവർക്ക് റേഷൻ വിഹിതം ലഭ്യമല്ല, താലൂക്ക് സപ്ലൈ ഓഫീസറെ കോൺഗ്രസ്സ് ഉപരോധിച്ചു

 

പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിച്ചു. റേഷൻ കടകളിൽ നിന്നും കുട്ടികൾക്കും, മുതിർന്നവർക്കും,കിടപ്പു രോഗികൾക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ റേഷൻ വ്യാപാരികളെ സമീപിച്ചപ്പോൾ ഇ-പോസ് മിഷനിൽ പേരില്ല അതിനാൽ നിങ്ങൾക്ക് റേഷൻ വിഹിതം ലഭ്യമല്ല എന്ന വിവരമാണ് ലഭിച്ചത്.സാധാരണക്കാരയ ജനങ്ങൾക്ക് ഏക ആശ്രയമായ റേഷൻ വിതരണം ലഭ്യമാവാത്ത സാഹചര്യത്തിൽ പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിക്കുകയാണ് ഉണ്ടായത്.തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അതാത് റേഷൻ വ്യാപാരികളിൽ നിന്നും ഇന്ന് തന്നെ ഇ പോസ് മിഷനിൽ പേരില്ലാത്തവരുടെ ലിസ്റ്റ് എടുക്കുവാനും നഷ്ടപെട്ട റേഷൻ വിഹിതം നല്കാം എന്നുമുള്ള ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു. സമരത്തിന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് 

സി.വി സതീഷ്, ഡി.സി .സി മെമ്പർ,സി.ഖിദ്ർമുഹമ്മദ്, മണ്ഡലം പ്രസിഡൻ്റ് രമേശ് പുത്തൂർ നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, എ.എം അബ്ദുള്ള, സി. നിഖിൽ,എം.പ്രശോഭ്, ശ്രീകുമാർ നമ്പൂതിരി , ഷെറീഫ് റഹ്മാൻ, വി.ആറുമുഖൻ, ഉമ്മർ ഫാറൂഖ്, എസ്.ശെൽവൻ, ഉഷ പാലാട്ട് ,നടരാജൻ കുന്നുംപുറം എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു

Post a Comment

أحدث أقدم