കാൻസർ രോഗ നിർണ്ണയ ബോധവൽക്കരണം : പഞ്ചായത്ത് തല ഉദ്ഘാടനവും രോഗ നിർണ്ണയ സ്ക്രീനിങ്ങും നടത്തി

 

തച്ചമ്പാറ:സംസ്ഥാന സർക്കാരിന്റെ ആരോഗ്യം ആനന്ദം പദ്ധതി പ്രകാരം 2025 ഫെബ്രുവരി നാല് മുതൽ മാർച്ച് എട്ട് വരെ നീണ്ടു നിൽക്കുന്ന സ്ത്രീകളിലെ കാൻസർ രോഗ നിർണ്ണയ ബോധവൽക്കരണ പരിപാടിയുടെയും രോഗ നിർണ്ണയ സ്ക്രീനിങ്ങിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നൗഷാദ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.പൂർവ്വ കാലങ്ങളിൽ വിരളമായിരുന്ന കാൻസർ രോഗം ഇന്ന് 25 നും 35 നും ഇടയിലുള്ള പ്രായക്കാരിൽ കൂടുതലായി കണ്ടുവരുകയാണെന്നും രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ രോഗത്തെ ഇല്ലാതാക്കാൻ പ്രധിവിധി കണ്ടെത്താമെന്നും അതിനായി എല്ലാവരും മുന്നോട്ട് വരണമെന്നും ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ശാരദ പുന്നക്കല്ലടി അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തനൂജ രാധാകൃഷ്ണൻ, വാർഡ്‌ മെമ്പർമാരായ ഒ നാരായണൻകുട്ടി,ബെറ്റി ലോറൻസ്,മല്ലിക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നൂറോളം സ്ത്രീകൾ പങ്കെടുത്ത ചടങ്ങിൽ കുടുംബരോഗ്യ കേന്ദ്രത്തിലെ അംഗങ്ങളായ രേഷ്മ,ശിവരഞ്ജിനി എന്നിവർ ബോധവൽക്കരണ ക്ലാസ്സ്‌ നൽകി.കുടുംബാരോഗ്യ കേന്ദ്രം അംഗങ്ങളായ ലിജി, നിഷ, രേഷ്മ, ജ്യോതിഷ,സഫ്ന,സുജ, അനു,മറ്റു ആശാ വർക്കർമാർ,സി ഡി എസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മുച്ചരിപ്പാടൻ സ്വാഗത പറഞ്ഞ ചടങ്ങിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി അരുണ നന്ദി പറഞ്ഞു.

Post a Comment

أحدث أقدم