ഒന്നാം സമ്മാനം സമ്മാനം തച്ചമ്പാറ ന്യൂസ് ലൈവ് അംഗങ്ങൾ ചേർന്ന് വേദിയിൽ വെച്ച് കൈമാറുന്നു
മുതുകുറിശ്ശി: ശ്രീ കിരാതമൂർത്തി ശ്രീ മഹാവിഷ്ണു ക്ഷേത്രം ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവദം ടീം തയ്യാറാക്കിയ സമ്മാന കൂപ്പൺ നറുക്കെടുത്തു.ശിവരാത്രി ദിവസം വൈകിട്ട് എട്ടുമണിക്ക് ക്ഷേത്ര മൈതാനിയിൽ വെച്ചായിരുന്നു നറുക്കെടുത്തത്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം തച്ചമ്പാറ ന്യൂസ് ലൈവ് നൽകുന്ന ഗോൾഡ് കോയിൻ മുതുകുറിശ്ശി സ്വദേശി പ്രസന്നന് ലഭിച്ചു സമ്മാനം തച്ചമ്പാറ ന്യൂസ് ലൈവ് അംഗങ്ങളായ രാഹുൽ രാമചന്ദ്രൻ,നന്ദകുമാർ, രാധിക, പ്രമോദ് കെ ജനാർദ്ദനൻ, നീതു കൃഷ്ണ, അഭിമന്യു എന്നിവർ ചേർന്ന് വേദിയിൽ കൈമാറി.രണ്ടാം സമ്മാനമായ മുതുകുറുശ്ശി അപ്ഡേഷൻ വാട്സ്ആപ്പ് കൂട്ടായ്മ നൽകുന്ന ഗോൾഡ് കോയിൻ പ്രേമ കല്ലടിക്കോട്ടിൽ ന് നർക്ക് ലഭിച്ചു.ഇവർക്കുള്ള സമ്മാനം മുതുകുറുശ്ശി അപ്ഡേഷൻ വാട്സപ്പ് കൂട്ടായ്മ ടീം അംഗങ്ങളുടെ നിർദ്ദേശപ്രകാരം ശ്രീ കിരാതമൂർത്തി ശ്രീ മഹാവിഷ്ണു ക്ഷേത്രം മുൻ ക്ഷേത്ര കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ,ശശികുമാർ,സച്ചിദാനന്ദൻ,ഉദയകുമാർ,മുരളീധരൻ,മോഹനൻ എന്നിവർ ശിവദം ടീമിന് കൈമാറി.
മൂന്നാം സമ്മാനം അങ്കിത് ഒറ്റപ്പാലം, നാലാം സമ്മാനം കൗശിക്, അഞ്ചാം സമ്മാനം രാജൻ (സഹകരണ ബാങ്ക് കല്ലടിക്കോട്), ആറാം സമ്മാനം സതി ദേവി മുറിഞ്ഞേനി, ഏഴാം സമ്മാനം സംഗീത രാമു, എട്ടാം സമ്മാനം വസുമതി,ഒൻപതാം സമ്മാനം രേഷ്മ,പത്താം സമ്മാനം ആരോൺ ഷിബി,പതിനൊന്നാം സമ്മാനം പ്രാർത്ഥന മുതുകുറുശ്ശി,പന്ത്രണ്ടാം സമ്മാനം ജയകൃഷ്ണൻ കരിമ്പ എന്നിവർക്ക് ലഭിച്ചു.തുടർച്ചയായി മൂന്നാം വർഷമാണ് ശിവദം ടീം സമ്മാന കൂപ്പൺ നറുക്കെടുപ്പ് പദ്ധതി വിജയകരമായി പൂർത്തീകരിച്ചത്.
إرسال تعليق