കല്ലടിക്കോട് : ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട യുവതിയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ. കല്ലടിക്കോട് ദീപ ജംഗ്ഷനു സമീപം കണക്കമ്പടത്ത് സീനത്തിന്റെ മകൾ റൻസിയ (23) ആണ് പുതുപ്പരിയാരം എസ്റ്റേറ്റിലുള്ള വാടക വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഇവരുടെ ഏക മകൾ ഷെൽസ മെഹവിഷ് (3) മൊത്ത് ഭർത്താവ് ഷഫീഖ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയും തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു എന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്. നാലു വർഷങ്ങൾക്കു മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. താഴെമുരളിയിലെ ഷഫീഖ് (34) ഓട്ടോ ഡ്രൈവർ ആണ്. രണ്ടുവർഷത്തോളമായി പെൺകുട്ടി ഭതൃ വീട്ടിൽ പീഡനം അനുഭവിക്കുകയായിരുന്നെന്നും,ഇതിനെതിരെ പാലക്കാട് ഹേമാംബിക, കല്ലടിക്കോട് എന്നീ പോലീസിൽ നേരത്തെ പരാതികൾ നൽകിയിട്ടുണ്ട്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഒരുവർഷത്തോളം പെൺകുട്ടി കല്ലടിക്കോടുള്ള വീട്ടിൽ വന്നിരിക്കുകയും തുടർന്ന് മധ്യസ്ഥ ചർച്ചകൾക്ക് ശേഷം തിരിച്ചുപോവുകയുമാണുണ്ടായത്. സഹോദരിമാർ :റാബിയാത്തുൽ സഫ്രിയ, റുബീന.അന്വേഷണങ്ങൾക്ക് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഹേമാംബിക പോലീസ് അറിയിച്ചു.
യുവതിയുടെ മരണം ദുരുഹതയെന്ന് വീട്ടുകാർ
The present
0
إرسال تعليق