തെങ്കര കനാൽപ്പാലത്തുനിന്ന് അഞ്ചുഗ്രാം മെത്താംഫിറ്റമിൻ സഹിതം യുവാവിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു

 

തെങ്കര:തെങ്കര കനാൽപ്പാലത്തുനിന്ന് അഞ്ചുഗ്രാം മെത്താംഫിറ്റമിൻ സഹിതം യുവാവിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. തെങ്കര മേലാമുറി കാഞ്ഞിരപ്പാറയിൽ സിൻജോ സിജിയാണ്‌ (27) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കനാൽപ്പാലത്തിനു സമീപം ബൈക്കിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാവിനടുത്ത് പോലീസ് സംഘം വാഹനം നിർത്തിയ ഉടൻ യുവാവ് ഓടാൻ ശ്രമിച്ചു. പിന്തുടർന്ന് പിടികൂടി ദേഹപരിശോധന നടത്തിയപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽനിന്നുലഭിച്ച സിഗരറ്റ് കൂടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മയക്കുമരുന്ന് കണ്ടെടുത്തു.മണ്ണാർക്കാട് സി.ഐ. എം.ബി. രാജേഷിന്റെ നിർദേശപ്രകാരം എസ്.ഐ. എം. അജാസുദ്ദീനും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ. സീന, സീനിയർ സിവിൽ പോലീസ് ഓഫീസർ അഷറഫ്, ലഹരിവിരുദ്ധ സ്ക്വാഡംഗങ്ങായ ഷാഫി, ബിജുമോൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Post a Comment

أحدث أقدم