അദ്ദേഹത്തിന് വേണ്ടി തുറക്കപ്പെട്ട നിശബ്ദത

 

ശുഭ പി ആർ തൂലികാനാമം : നിശബ്ദമായ വരികൾ. പ്രതിലിപി റൈറ്റർ. "അറിവില്ലാത്ത എന്നിൽ അറിവായ് തളിർത്ത വരികൾ" എന്നെ എഴുത്തിലേക്ക് തിരിച്ചു.


അദ്ദേഹം ആവശ്യപ്പെട്ടത്,

നിശബ്ദതയെ  കുറിച്ച് അറിയാനാണ്...അതും എന്റെ "നിശബ്ദതയെ "

പത്തു വർഷങ്ങൾക്കു മുന്നേ  എനിക്ക് അദ്ദേഹത്തിനെ അറിയാമായിരുന്നു." ജെറി അമൽദേവ് " അദ്ദേഹത്തിന്റെ കഴിവോ അദ്ദേഹത്തിന്റെ അറിവോ

ഇതൊന്നും  അറിയാതെ ഒരു വഴിപോക്കനെപ്പോലെ പരിചയപ്പെട്ട നിമിഷം.

ഒരു ചാറ്റൽ മഴ  ചെറിയ കാറ്റും പാട്ടുപാടുന്ന സമയം ആ ആകാശത്തിനെ നോക്കി ഞാൻ കവിത കുറിക്കുമ്പോഴാണ്   അപ്രതീക്ഷിതമായി ഒരു മനുഷ്യൻ അതിലൂടെ നടന്നു പോകുന്നത്.കവിതയുടെ  വരികൾക്ക് പോറലേൽക്കാത്ത വിധം ഞാനെന്റെ ഹൃദയത്തിൽ കുറിച്ചു തുടങ്ങി.എന്റെ തൂലിക ആ മനുഷ്യന്റെ പിന്നാലെ ചലിച്ചു  ഒരു കറുത്ത കോട്ടും കയ്യിൽ ഒരു ബാഗും  എത്ര വേഗത്തിൽ നടന്നാലും. മഴയിൽ ആ മനുഷ്യൻ നനഞ്ഞു കുതിരും എന്നായിരുന്നു പിന്നീടുള്ള വരികൾ.കുറച്ചുനേരത്തേക്ക്  എന്റെ ഭാവനയും  തൂലികയുടെ അകമഴിഞ്ഞ ചിന്തകളും മാറ്റിനിർത്തി.എന്റെ കൈയിലെ  കുടയുമെടുത്ത് അദ്ദേഹത്തിന്റെ പിന്നാലെ പോയി  നിശബ്ദതയുടെ  പുഞ്ചിരിയിൽ  ഒരു കുടക്കീഴിൽ  ഞങ്ങൾ നടന്നു നീങ്ങി.ഒരു തുള്ളി മഴയുടെ സ്പർശനം തൊട്ടറിഞ്ഞു.

ഇനിയും എത്താത്ത ദൂരത്തെ ചൂണ്ടിക്കാണിച്ചു  ഇനി കുഴപ്പമില്ല ഞാൻ പൊക്കോളാം എന്ന മട്ടിൽ.പാതിയിൽ ഉപേക്ഷിക്കാൻ ഞാനും തയ്യാറായില്ല.മഴ നനയാത്ത  ഒരിടത്ത് എത്തിച്ചു.വണ്ടി ഇപ്പോ വരും  ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു പിരിഞ്ഞു.പിന്തിരിഞ്ഞു നടക്കുന്ന നേരം  മഴയുടെ കാഠിന്യം കൂടി.കോരിച്ചൊരിയുന്ന മഴയിൽ കവിതയുടെ ഭാവനയും  ഒലിച്ചുപോയി.ആകാശം ഇരുണ്ടു  കാറ്റിന്റെ താളം മാറി

എന്നാൽ,

ഇനിയൊരു ലേഖനമായാലോ?

എന്റെ തൂലിക മന്ത്രിച്ചു.

കുട ചുരുക്കി അരികിൽ വെച്ചു.കോരി  ചൊരിയുന്ന  മഴയത്ത്   എന്തൊക്കെയോ ഒഴുകിപ്പോകുന്നു. മഴ നനയാതെ ഓടിമറിയുന്ന മനുഷ്യർ

മഴയിൽ ഇറങ്ങാനായി വാശി പിടിക്കുന്ന കുട്ടികൾ.പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.ചാറ്റൽ മഴ പോലും കൊള്ളാതെ  ജനിക്കാൻ പോകുന്ന കവിതയെ പോലും മാറ്റിനിർത്തി.വഴിയുടെ ദൂരം പോലും കണക്കാക്കാതെ ഞാൻ സുരക്ഷിതമായി എത്തിച്ച മനുഷ്യൻ.നനഞ്ഞ കോട്ടും  താടിയിൽനിന്ന് ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളിയും  ആ കറുത്ത ബാഗിനെ ചേർത്തുപിടിച്ച്  തലകുനിച്ചു എന്റെ അരികിലൂടെ  പോകുന്ന 

ആ വഴിപോക്കൻ ആരായിരുന്നു?

മനസ്സിൽ പച്ച കുത്തിവെച്ച നിമിഷമായിരുന്നു അത്.എന്റെ മുഖത്തേക്ക് നോക്കുമ്പോൾ  അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു,എന്നിട്ടും,  ഒന്നും സംഭവിക്കാത്ത പോലെ എന്നോടായി പറഞ്ഞു.ഞാനൊരു കാര്യം മറന്നു പോയി അതാ തിരിച്ചുവന്നത്."ആ നിശബ്ദതയ്ക്ക്  ഒരു കുറിപ്പും ഉണ്ടായിരുന്നില്ല!

കാലങ്ങൾക്ക് ശേഷം എപ്പോഴൊക്കെയോ ഞാൻ അദ്ദേഹത്തിനെ കണ്ടു.

ഒന്ന് പരിചയപ്പെടണമെന്ന് തോന്നി.

പലവരിൽ നിന്നും അദ്ദേഹത്തെ തിരിച്ചറിഞ്ഞ നിമിഷം പരിചയപ്പെടണമെന്ന ആ തോന്നൽ  ഞാൻ അടിവരയിട്ടു."ജെറി അമൽദേവ് "

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംഗീതസംവിധായകനാണ്. " ജെറി അമൽദേവ്"കൂടുതലായി അറിഞ്ഞു കഴിഞ്ഞപ്പോൾ

പിന്നീടൊന്നും സംസാരിക്കണം എന്ന് തോന്നിയില്ല.അദ്ദേഹത്തിനെ കുറിക്കപ്പെട്ട നിമിഷങ്ങളായിരുന്നു.അന്ന് ആ ചാറ്റൽ മഴയും മുറുകെപ്പിടിച്ച ആ കറുത്ത ബാഗും.  

എന്റെ നിശബ്ദതയിൽ  അത് ഞാനും തിരിച്ചറിഞ്ഞില്ല.

പക്ഷേ,

അദ്ദേഹം എന്നെ മുട്ടി വിളിച്ചു.എന്റെ നിശബ്ദതയെ കുറിച്ച് അറിയണമെന്ന്!

എന്റെ പ്രത്യേകതയെക്കുറിച്ച്!കൗതുകത്തോടെ  എന്തൊക്കെയോ ചോദിച്ചു.കാലങ്ങളായി ഞാൻ കുറിച്ചിട്ട വരികളായിരുന്നു "അദ്ദേഹം" 

അദ്ദേഹത്തെ തിരിച്ചറിഞ്ഞ നിമിഷം

എന്റെ തൂലികയ്ക്ക് സ്ഥാനമില്ലെന്ന് കരുതി അടിവരയിട്ടതായിരുന്നു ഞാൻ.അദ്ദേഹത്തിന്റെ ചോദ്യം  എന്നെപ്പോലും  അതിശയപ്പെടുത്തി.

" ഞാൻ എഴുതണമെന്ന് കരുതിയത് അദ്ദേഹത്തിനെക്കുറിച്ച് അദ്ദേഹം ആഗ്രഹിച്ചത്  എന്നെ കുറിച്ച് അറിയാനും "

അങ്ങനെ തൂലിക എന്നിലേക്ക് ചലിച്ചു.

തുറന്നു കാണിക്കാത്ത  ഞാനെന്റെ നിശബ്ദമായ വാക്കുകൾ കുറിച്ചു."നിശബ്ദമായ വരികൾ"  

ഇതുതന്നെയായിരുന്നു ,എന്റെ തൂലികാനാമം.ദാരിദ്രം തുളുമ്പുന്ന നിശബ്ദതയും 

അറിവില്ലായ്മയുടെ നിശബ്ദതയും 

ജീവിതത്തിന്റെ താളം തെറ്റിയ നിശബ്ദതയെയും 

ജീവിതത്തെ കൂട്ടിച്ചേർത്ത നിശബ്ദതയെയും 

എന്നിൽ ചേർന്ന നിശബ്ദമായ പ്രണയത്തെയും 

പിന്നീട് മധുരമാക്കിയ  ജീവിതത്തെയും

ഈ നിശബ്ദമായ വരികളുടെ താളത്തിൽ തന്നെയാണ്.അദ്ദേഹം കൂട്ടിച്ചേർത്ത ഒരു വരി

"ശുഭ വേറെതോ തലത്തിൽ കഴിയുന്ന ആത്മാവാണ്" "ആത്മാവിനെ" തൊട്ടറിഞ്ഞായിരുന്നുഎന്നിൽ ഓരോ വരികളും ജനിച്ചത്.

അതുകൊണ്ടായിരിക്കാം, നിശബ്ദമായ വരികളെ അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിഞ്ഞത്.

ദൈവമുണ്ടോ?

സങ്കല്പമാണോ?

മരണത്തിനെ ഭയപ്പെടണമോ?

സ്നേഹത്തിന് ബദൽ സ്നേഹം കിട്ടുമോ?    

  "എന്നിങ്ങനെ അദ്ദേഹത്തിന്റെ ചോദ്യങ്ങൾ!

എന്റെ ഡയറിയിലെ ആദ്യത്തെ വരികളായി. 

: ദൈവമെന്നത് സങ്കല്പം എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല.

  : ജനിക്കുന്നത് തന്നെ മരിക്കാൻ വേണ്ടിയാണ് പിന്നെന്തിന് മരണത്തെ ഭയപ്പെടണം.

: സ്നേഹം കൊടുക്കാനുള്ളതാണ്

തിരിച്ചു കിട്ടുമെന്ന് കരുതി ആർക്കും ഒന്നും നൽകരുത്.

അദ്ദേഹം  എന്നിലൂടെ  തിരിച്ചറിയാൻ  ആഗ്രഹിച്ച  പല ചോദ്യങ്ങൾക്കുള്ള മറുപടിയും   ഞാനിവിടെ അദ്ദേഹത്തിന് വേണ്ടി  കുറിക്കുന്നു. 

നിശബ്ദമായി ഉറങ്ങാൻ  വിധിക്കപ്പെട്ട  വരികളായിരുന്നു എന്റെ വരികൾ.അതുകൊണ്ടുതന്നെ "നിശബ്ദമായ വരികൾ " ( തൂലികാനാമം ) അറിയപ്പെട്ടു.പുറം ലോകം കണ്ടാൽ പിച്ചിച്ചീന്തുമോ   എന്ന് ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു.ഉള്ളടക്കം: ദാരിദ്ര്യം എവിടെയും പ്രശ്നമാണ്!

എന്റെ വരികൾക്ക് ക്ഷതമേൽക്കാതിരിക്കാൻ  ഞാനവയെ എന്നിൽ സുരക്ഷിതമാക്കി.

പൂർണ്ണ ഗർഭാവസ്ഥയിൽ എന്നെയും മറികടന്ന്  അവർ ജന്മമെടുത്തു.നിശബ്ദതയിൽ  ജന്മം എടുത്തതിനാൽ  "നിശബ്ദമായ വരികൾ" എന്ന് ഞാൻ പേരിട്ടു .എന്നെ നോക്കി എന്റെ അക്ഷരങ്ങൾ വായിച്ചാൽ  അക്ഷരങ്ങളിലെ ആത്മാവിനെ ഒരിക്കലും കാണാൻ കഴിയില്ല എന്റെ ദാരിദ്ര്യം മാത്രമേ  കാണാൻ കഴിയൂ!

" നിശബ്ദമായി ഞാനത് കുറിച്ചിരുന്നു!



Post a Comment

أحدث أقدم