കല്ലടിക്കോട് :ദേശീയ മന്ത് രോഗ നിവാരണ യജ്ഞത്തിൻ്റെ ഭാഗമായി നടത്തുന്ന സമൂഹ ചികിത്സാ പരിപാടി കരിമ്പ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു.കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് കെ കോമളകുമാരി നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ ഹണി റോസ് തോമസ് വിഷയാവതരണം നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ സുഹൈൽ.പി.യു, പബ്ലിക് ഹെൽത്ത് നഴ്സ് രജനി പി എന്നിവർ പ്രസംഗിച്ചു.പാലക്കാട് മുനിസിപ്പാലിറ്റിയിലും, കോങ്ങാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പഞ്ചായത്തുകളിലുമാണ് ഇത്തവണ മന്ത് രോഗത്തിനെതിരെയുളള സമൂഹ ചികിത്സാ പരിപാടി സംഘടിപ്പിക്കുന്നത്. മന്തുരോഗാണു വിരകളെ നശിപ്പിക്കുന്നതിനായി ഓരോ ഡോസ് ഡി.ഇ.സി, ആൽബൻഡസോൾ ഗുളികകൾ പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകളിലെത്തി വിതരണം ചെയ്യും.ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
സമൂഹ മന്ത് രോഗ നിവാരണ പരിപാടി ആരംഭിച്ചു
The present
0
إرسال تعليق