കെ.എൻ.എം വെല്ലു വിളികളെ അതിജീവിച്ച പ്രസ്ഥാനം: കെ എൻ എം സംസ്ഥാനജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി

 

മണ്ണാർക്കാട് : അതിശക്തമായ വെല്ലുവിളികളെയും തുല്ല്യതയില്ലാത്ത പരിഹാസങ്ങളെയും അതിജീവിച്ച പ്രസ്ഥാനമാണ് കേരള നദ് വത്തൽ മുജാഹിദിൻ.മുസ്ലിം സമൂഹം അന്ധവിശ്വാസത്തിൽ ആറാടിക്കൊണ്ടിരുന്ന കാലത്ത് മണ്ണാർക്കാട് ഭാഗങ്ങളും അതിൽ ഒട്ടും പിന്നിലായിരുന്നില്ല. മുജാഹിദ് പ്രസ്ഥാനം കടന്നുവന്ന് നവോത്ഥാന പ്രവർത്തനങ്ങൾ നടത്തുകയും മദ്റസകളും മറ്റു പ്രബോധനമേഖലകളും സജീവമാക്കിയപ്പോൾ നാടു നഗരവും ഖുർആനിക തത്വങ്ങളുടെ വെള്ളിവെളിച്ചം സ്വീകരിച്ചു. മണ്ണാർക്കാട് സലഫിമസ്ജിദിനു സമീപം നിർമ്മിച്ച മദ്റസത്തുൽ റഹ്മാൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ എൻ എം സംസ്ഥാനജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി. ഉമർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉസ്മാൻ മിശ്കാത്തി, നൂഹ് സ്വലാഹി, ഹംസ ബാഖവി, മുഹമ്മദലി അൻസാരി, എം.കെ അബൂബക്കർ, എന്നിവർ സംസാരിച്ചു. കെ.ഹസൈനാർ മാസ്റ്റർ സ്വാഗതവും അബ്ദുല്ല സ്വലാഹി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم