പാലക്കാട് :മദ്യപ്ലാൻ്റുമായി മുന്നോട്ടെന്ന ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് എതിരായുള്ള ജനകീയ സമരത്തിന് പിന്തുണയുമായി ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടസിൻ്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും.കേരള സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് റ്റി. ബാലകൃഷ്ണനും മണ്ണൂക്കാട്ടെ ബ്രുവറി വിരുദ്ധ സമരപന്തലിലെത്തി.മണ്ണുക്കാട് ബ്രൂവറി വിരുദ്ധ സമരസമിതി രക്ഷാധികാരി പുതുശ്ശേരി ശ്രീനിവാസൻ, ചെയർമാൻ വി.ശിവൻ, ജനറൽ കൺവീനർ സുഭാഷ്. കെ., ഷൺമുഖദാസ്, സുനിൽകുമാർ, അബു താഹിർ തുടങ്ങിയവരുമായി ഭാവി സമരപരിപാടികൾ ചർച്ച ചെയ്തു.മാർച്ച് 8 ന് ശനി, എലപ്പുള്ളിയിൽ ആക്ട്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ കൂട്ടായ്മയിൽ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ആർച്ച്ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്ദാത്തിയോസ്, മുൻസ്പീക്കർ വി.എം.സുധീരൻ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ,പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ,ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്,ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്,ബിഷപ്പ് റവ.മോഹൻ മാനുവൽ.പാസ്റ്റർ റവ.ജോൺ ജോസഫ്, കേരള സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് റ്റി.ബാലകൃഷ്ണൻ തുടങ്ങി വിവിധ ആത്മീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുക്കും. നിർദ്ദിഷ്ട പദ്ധതി പ്രദേശവും അവർ സന്ദർശിക്കും.സുൽത്താൻപേട്ട രൂപതാദ്ധ്യക്ഷൻ ബിഷപ്പ് പീറ്റർ അബിർ,പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ തുടങ്ങി വിവിധ ക്രൈസ്തവ സഭാ നേതാക്കളെയും സാമൂഹ്യ രംഗത്തെ പ്രമുഖരെയും ആക്ട്സ് ജനറൽ സെകട്ടറി ജോർജ് സെബാസ്റ്റ്യൻ സന്ദർശിച്ച് ഭാവി പരിപാടികൾ ചർച്ച ചെയ്തു.
إرسال تعليق