ഉജ്ജ്വല 2025 അവാർഡ് കരിമ്പുഴ പഞ്ചായത്തിലെ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ വനജക്ക്

 

പാലക്കാട്:ഉജ്ജ്വല 2025 അവാർഡ് കരിമ്പുഴ പഞ്ചായത്തിലെ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ വനജക്ക്.ഭാരതീയ ചികിത്സ വകുപ്പിൽ 2012 ൽ ഷോളയൂരിൽ തുടങ്ങി മണ്ണൂരിലും തുടർന്ന് തച്ചമ്പാറയിലും സേവനമനുഷ്ഠിച്ച ഡോക്ടർ ഇപ്പോൾ കരിമ്പുഴ പഞ്ചായത്തിലെ ഗവ.ആയുർവേദ ഡിസ്‌പെൻസറി പൊമ്പ്രയിൽ മെഡിക്കൽ ഓഫീസർ ആയി സേവനം ചെയ്തു വരികയാണ്.പ്രവർത്തിച്ചു വന്ന എല്ലാ ഡിസ്‌പെൻസറികളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും 
നൂതന പ്രൊജക്ടുകൾ വച്ച് ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുന്നതിനും ഡോക്ടർ ചെയ്ത സംഭാവനകൾ പ്രത്യേക അംഗീകാരം നേടിയവയാണ്.കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ വനിതകൾക്കായി ഏർപ്പാടാക്കിയ ഈ വർഷത്തെ ഉജ്ജ്വല 2025 എന്ന പുരസ്കാരത്തിന് ഡോക്ടർ അർഹത നേടി.മണ്ണമ്പറ്റ പെരിഞ്ചിറ പരേതനായ രാമൻകുട്ടി ഗുപ്തന്റെയും പത്മാവതിയുടെയും മകളാണ് വനജ ഡോക്ടർ.പള്ളിക്കുറുപ് ഹയർ സെക്കന്റ്റി റിട്ട. അദ്ധ്യാപകൻ വിജയൻ ആണ് ഭർത്താവ്.ആയുർവേദ പിജി വിദ്യാർത്ഥിനി അതുല്യ,ബി ഡി എസ് വിദ്യാർത്ഥിനി അനന്യ എന്നിവരാണ് മക്കൾ.കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി എ എച്ച് ഡബ്ലിയു സി ആയതിനാൽ യോഗ ഇൻസ്‌ട്രെക്ടറുടെ സേവനം സ്കൂളുകളിലും പൊതുജനങ്ങൾക്കായി പ്രതേകിച്ചു
 സ്ത്രീകൾക്ക് സ്വാസ്ഥ്യ യോഗ പരിശീലനം തുടർച്ചയായി ഡോക്ടർ നടത്തിവരുന്നു.
അമ്മതണൽ എന്ന പ്രൊജക്റ്റ്‌ വഴി ഗർഭിണികൾക്കും പ്രസവിച്ച അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക മരുന്നുവിതരണം തുടങ്ങി,പാലിയേറ്റീവ് രോഗികൾ ഏകദേശം 30 ൽ കൂടുതൽ പേരെ എല്ലാ മാസവും ഗൃഹസന്ദർശനം നടത്തി മരുന്നുവിതരണം എന്നിവ പ്രത്യേകമായി ഡോക്ടർ നടന്നുവരുന്നുണ്ട്.ബോധവത്കരണ ക്ലാസുകൾ പ്രതിരോധമരുന്നുവിതരണം ഏകദേശം 15 സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടപ്പിലാക്കുകയും,പഞ്ചായത്ത്‌ ഹാളിൽ നടതിയ ആയുർവേദ ദിനാഘോഷം, ഔഷധ കഞ്ഞിവിതരണം ഇവയെല്ലാം നല്ല പങ്കാളിതത്തോടെ നടപ്പിലാക്കുകയും ഇത്തരത്തിലുള്ള എല്ലാപ്രവർത്തനങ്ങളെയും വിലയിരുത്തിയാണ് കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസ്സൊസ്സിയേഷൻ പാലക്കാട് ജില്ലയിൽ നിന്നും മികച്ച വനിതാ ഡോക്ടർക്കുള്ള ഉജ്ജ്വല 2025 അവാർഡ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ വനജക്ക് നൽകിയിട്ടുള്ളത്.

Post a Comment

أحدث أقدم