തച്ചമ്പാറ:മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിലും മുതുകുർശ്ശി റിക്രിയേഷൻ ക്ലബ്ബ് ലൈബറിയും എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരി വിരുദ്ധ ബോധ വൽക്കരണസദസ് സംഘടിപ്പിക്കുന്നു.22.03.25 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് മുതുകുർശ്ശി അമ്പലപ്പടി ജംഗ്ഷനിൽ നടക്കുന്ന പരിപാടി തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്യും.പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ. മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മണ്ണാർക്കാട് വിമുക്തി കോ- ഓർഡിനേറ്റർ സഹീർ അലി പ്രഭാഷണം നടത്തുന്നു.പരിപാടിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം. ഉണ്ണി കൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ഒ. കേശവൻ മാസ്‌റ്റർ തുടങ്ങിയവർ പങ്കെടുക്കും.
إرسال تعليق