ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) ഏരിയാ സമ്മേളനം

 

തിരുവാഴിയോട്:ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) ഏരിയാ സമ്മേളനം C.ബാലസുബ്രഹ്മണ്യൻ നഗറിൽ (തിരുവാഴിയോട് പെൻഷൻ ഭവൻ) വച്ച് നടന്നു. ഏരിയാ പ്രസിഡൻറ് ടP രാമകൃഷ്ണൻ്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കലാധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയൻറ് സെക്രട്ടറി K. ജയശ്രീ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി ശ്രീകല പ്രവർത്തന റിപ്പോർട്ടും ട്രഷറർ റീന വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയാ ജോ. സെക്രട്ടറി P.പ്രഭാകരൻ സ്വാഗതവും കോമളവല്ലി നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി K പ്രഭാകരൻ -പ്രസിഡൻ്റ്, K. ജയശ്രീ സെക്രട്ടറി, സംഗീത ട്രഷറർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

أحدث أقدم