തച്ചമ്പാറ :ഗ്രാമപഞ്ചായത്തിൽ 2024- 25 വർഷത്തിലെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം സൗജന്യമായി പച്ചക്കറി തൈകൾ ആയ മുളക്,വഴുതന,തക്കാളി എന്നിവ വിതരണം ചെയ്തു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു തൈകൾ വിതരണം ചെയ്തു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക്ക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മുച്ചിരിപ്പാടം,മെമ്പർമാരായ ബെറ്റി ലോറൻസ് കൃഷ്ണൻക്കുട്ടി,ബിന്ദു കുഞ്ഞിരാമൻ,കൃഷി ഓഫീസർ, ഉമ, പി എസ് ശശികുമാർ,രാമചന്ദ്രൻ ജോയ് മുണ്ടനാടൻ എന്നിവർ പങ്കെടുത്തു.
സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു
The present
0
إرسال تعليق