എടത്തനാട്ടുകര: ചാരിറ്റി കൂട്ടായ്മ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള തുക കൈമാറി സ്ത്രീകളെ പാലിയേറ്റീവ് രംഗത്തും സജീവമാക്കുക പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ പ്രാധാന്യം സ്ത്രീകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ജനുവരി 15 പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് സ്ത്രീകളിൽ നിന്നും സമാഹരിച്ച 27,000 രൂപ കഴിഞ്ഞ 17 വർഷമായി പാലിയേറ്റീവ് പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറി.വനിതാ വിങ്ങ് വർക്കിംഗ് പ്രസിഡണ്ട് റഹ്മത്ത് മഠത്തൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലിയേറ്റീവ് കെയർ ജില്ലാ കൂട്ടായ്മ ട്രഷറർ റഷീദ് മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം അലി മടത്തൊടി,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ പാറോക്കോട്ട്ഷെറീന മുജീബ്,റഫീഖ പി,സൗദജുമൈല,റജീന,റാബിയ പാലിയേറ്റീവ് കെയർ ക്ലിനിക്ക് ഭാരവാഹികളായ റഹീസ് എടത്തനാട്ടുകര,അലി പടിഞ്ഞാറപള്ള ഷനൂപ് ചക്കപുരക്കൽ, ഫാത്തിമ പൂതാനി, സൈനബ ടി പി, അനി ടോമി,അന്നാമ്മ, ആബിദ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ വനിതാ വിങ്ങ് ജനറൽ സെക്രട്ടറി സക്കീന ടീച്ചർ സ്വാഗതവും ജോയിൻ സെക്രട്ടറി ജിഷ നന്ദിയും പറഞ്ഞു.
إرسال تعليق