ലക്കിടി: പേരൂർ ഗ്രാമ പഞ്ചായത്ത് രണ്ടു വാർഡുകളിലെ മുഴുവൻ വയോജനങ്ങളെയും ഉൾപ്പെടുത്തി മുളഞ്ഞൂർ മന്നത്ത് കാവ് മൈതാനിയിൽ കലോത്സവം നടത്തി. തിരുവാതിരകളി, നാടൻപ്പാട് ,കൈകൊട്ടി കളി ,ഭക്തിഗാനങ്ങൾ,വയലിൻ, കിബോർഡ്, കവിതലാപനം, ഡാൻസ് എന്നിവ ഉണ്ടായിരുന്നു. 300 ഓളം പേർ പങ്കെടുത്തു.ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ തൃക്കടീരി പഞ്ചായത്ത് സെക്രട്ടറി പത്മകുമാറും വയോജനങ്ങളും ഫോണും എന്ന വിഷയത്തിൽ ഒറ്റപ്പാലംജനമൈത്രി പോലീസ് ഓഫീസർ ബീനു എന്നിവർ ക്ലാസ്സെടുത്തു. പേരൂർ FHC യിലെ JHI സനിതJPHN കവിത ഭായ്, കുടുംബശ്രീ സി.ഡി.എസ് സുനിത . എന്നിവർ ആശംസപ്രസംഗം നടത്തി സ്വാഗതസംഘം ചെയർമാനും വയോജന അയൽകൂട്ടം സെക്രട്ടറിയുമായ പി. ഹരിദാസ് സ്വാഗതവും ആശവർക്കർ വി.പുഷ്പ നന്ദിയും പറഞ്ഞു.
മുളഞ്ഞൂരിൽ വയോജന കലോത്സവം നടന്നു
The present
0
إرسال تعليق