കരിമ്പുഴ:വർധിച്ചു വരുന്ന ലഹരി ഉപയോഗത്തി നെതിരെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത,മാലിന്യ മുക്ത പഞ്ചായത്ത് എന്ന സന്ദേശവുമായി 'കരുതലോടെ കരിമ്പുഴ' പദ്ധതിക്ക് തുടക്കം കുറിച്ചു.ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.എം.ഹനീഫഅധ്യക്ഷത വഹിച്ചു. പി.എ.തങ്ങൾ,സുരേഷ് തെങ്ങിൻതോട്ടം,എം.മോഹനൻ മാസ്റ്റർ,കെ കെ ഷൌക്കത്ത്, അനസ് പൊമ്പറ, സമീറ സലീം,ഉമ്മർ കുന്നത്ത്, പി അശോകൻ, സൈതലവി മാസ്റ്റർ, സെക്രട്ടറി നിഷ മനോജ്, എക്സസൈ സ് ഇൻസ്‌പെക്ടർ ഹരീഷ്, പോലീസ് സബ് ഇൻസ്‌പെക്ടർ അൻവർ സാദ ത്ത്, ഇ പി ബഷീർ, രാഘവൻ മാസ്റ്റർ, നുവ അബൂബക്കർ, ഹബീബ് തങ്ങൾ, മണി ട്രൗമകെയർ എന്നിവർ സംസാരിച്ചു. വാർഡ് തലജാഗ്രത സമിതികൾ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. എല്ലാ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾകൊള്ളിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും.10.30 ശേഷം യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടാൽ പോലീസ് നടപടി സ്വീകരിക്കും.രാത്രികാല പെട്രോളിംഗ് ഊർ ജിതമാക്കും. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഫ്ലാഷ് മോബുകൾ സംഘടിപ്പിക്കാനും, സ്കൂളുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രത സമിതികൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽപോലീസ്,എക്സ്സൈസ്,ആരോഗ്യ വകുപ്പ് ജീവനക്കാർ,പ്രധാന അധ്യാപകർ,പി.ടി.എ ഭാരവാഹികൾ, ആശ വർക്കർമാർ,അംഗനവാടി ജീവ നക്കാർ,കുടുംബശ്രീ പ്രവർത്തകർ, മഹല്ല്, അമ്പലക്കമ്മിറ്റി, ക്ലബ്ബ് ഭാരവാഹികൾ പങ്കെടുത്തു.
'ലഹരിക്കെതിരെ കരുതലോടെ കരിമ്പുഴ' പദ്ധതിക്ക് തുടക്കം
The present
0
إرسال تعليق