കല്ലടിക്കോട്: ഇടകുർശ്ശി ശിരുവാണിയിൽ ബസ്സിലേക്ക് കാർ ഇടിച്ചു കയറി അപകടം. അപകടത്തിൽ കാർ യാത്രകനായ കാഞ്ഞിരപ്പുഴ മച്ചിങ്ങൽ സ്വദേശി സുരേഷ് ബാബു (56)ന് സാരമായി പരിക്കേറ്റു.ഇവരെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് വൈകീട്ട് 5 മണിക്ക് ശിരുവാണി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.സ്വകാര്യ ബസ്സ് പാലക്കാട് ഭാഗത്തേക്കും കാർ മണ്ണാർക്കാട് ഭാഗത്തേക്കും വരുകയായിരിന്നു.കാറിന്റെ മുൻഭാഗം മുഴുവനും തകർന്നു.
ഇടകുർശ്ശി ശിരുവാണിയിൽ ബസ്സും കാറും കൂട്ടിയിച്ചു കാർ യാത്രികന് പരിക്ക്
The present
0
إرسال تعليق