മുതുകുറുശ്ശി :റിക്രിയേഷൻ ക്ലബ്ബ് & ലൈബ്രറിയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനത്തിൻ്റെ ഭാഗമായി 2025 മാർച്ച് 9-ാം തീയതി ഞായറാഴ്‌ച രാവിലെ 10.30 ന് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ഒ. കേശവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും.'സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം' എന്ന വിഷയത്തെക്കറിച്ച് ഡോ. അസ്മാബി എം. എ. (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, മണ്ണാർ ക്കാട്) ക്ലാസെടുക്കും. ചടങ്ങിൽ ഹരിത ഗ്രന്ഥശാലാ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രദേശത്ത് വളരെ ആത്മാർത്ഥ മായി ജോലിചെയ്യുന്ന ഹരിത കർമസേന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നു.
ആരോഗ്യ ബോധവൽക്കരണ ക്ലാസും ഹരിത കർമസേന അംഗങ്ങളെ ആദരിക്കലും
The present
0
إرسال تعليق