വർണ്ണക്കാഴ്ചകളും നാദസ്വരങ്ങളുമായി തച്ചമ്പാറ പൂരം

 

തച്ചമ്പാറ: തച്ചമ്പാറ കുന്നത്തുകാവ് കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു. ഉത്സവ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായി. ക്ഷേത്രം തന്ത്രി പനവൂർ മന ദിവാകരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വൈകിട്ട് മൂന്നുമണി മുതൽ പൂരം പുറപ്പാട് 6 30ന് ദേശ വേലകളായ അലാറം പടി, വാലിപ്പാടം കുന്ന്, കൂറ്റമ്പാടം കുന്ന്, കൂറ്റമ്പട്ടക്കുന്ന്, മമ്പോക്ക്, ചിറയിൽ കുടുംബ വേല, വളഞ്ഞ പാലം,തെക്കുംപുറം സീനിയർ, ടീം മേളം, തെക്കൻസ്, ഗോൾഡൻ ബോയ്സ് തെക്കുംപുറം, കൊമ്പൻസ്,ആക്കംചോല, ചേനംമ്പാറ,, ആനക്കല്ല്,പൊന്നുംകോട് ദേശവേലകളായ പൊന്നുംകോട്, നെല്ലിക്കുന്ന് തിരുത്തുമ്മൽ, തച്ചമ്പാറ ദേശ വേലകളായ കമ്പിക്കുന്ന് ജൂനിയർ, പുത്തൻകുളം,കണ്ണോട്, മുള്ളത്തുപാറ കോളനി വേല, ചൂരിയോട്,കൂറ്റമ്പാടം ദേശവേലകളായ പഞ്ചമി, വടക്കൻസ്, ന്യൂ ഫ്രണ്ട്സ് പടിഞ്ഞാറേക്കര, കൂറ്റമ്പാടം സീനിയർ, കൂറ്റമ്പാടം ജൂനിയർ എന്നിവിടങ്ങളിൽ നിന്നായി ആന, വാദ്യങ്ങൾ, നാടൻ കലാരൂപങ്ങൾ, കാള, കുതിര, നിശ്ചല ദൃശ്യങ്ങൾ,കാവടി,തുടങ്ങിയവ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തി. തുടർന്ന് 9 ന് ഡബിൾ തയമ്പക 11 മദ്ദളകേളി എന്നിവയോടെ ആഘോഷങ്ങൾക്ക് സമാപനമായി. 

Post a Comment

أحدث أقدم