എൻസിപി കോങ്ങാട് ബ്ലോക്ക് കമ്മിറ്റി യോഗം തച്ചമ്പാറയിൽ നടന്നു

 

തച്ചമ്പാറ: എൻസിപി കോങ്ങാട് ബ്ലോക്ക് കമ്മിറ്റി യോഗം തച്ചമ്പാറയിൽ നടന്നു. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് നാസർ അത്താപ്പ അധ്യക്ഷനായി. എൽഡിഎഫിൻറെ നേതൃത്വത്തിൽ തിങ്കളാഴ്ച കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് നടത്തുന്ന സമരത്തിൻറെ ഭാഗമായാണ് യോഗം നടന്നത്. ജില്ലാ വൈസ്പ്രസിഡൻറ് മോഹൻ ഐസക്ക്, ജില്ലാ സെക്രട്ടറിമാരായ എം.ടി.സണ്ണി, ഒ.പി.മുഹമ്മദ് മുസ്തഫ കോലാനി, ആയിഷ ബാനു കാപ്പിൽ, ബാലകൃഷ്ണൻ കൊച്ചിയോട്, ഹംസക്കുട്ടി, കല്ലടി വേണു, പള്ളത്ത് അലി, മുച്ചിരിപ്പാടൻ സമദ് കിളിരാനി, റഷീദ് വാഴമ്പുറം എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم