ലോക വനിത ദിനം ആചരിച്ചു.

 

അലനല്ലൂർ:പാലക്കാട് നെഹ്റു യുവകേന്ദ്രയും, അലനല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെയും ന്യൂഫിനിക്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആചരിച്ചു.മുണ്ടക്കുന്ന് വാർഡിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു നയിച്ച വനിതകളെ ആദരിച്ചു. മുണ്ടക്കുന്ന് അംഗനവാടി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി കവിയത്രി സീനത്ത് അലി ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ അധ്യക്ഷതവഹിച്ചു.CDS ചെയർപേഴ്സൺ രതിക, മുൻ വാർഡ് മെമ്പർ സി മുഹമ്മദാലി, നിജാസ് ഒതുക്കുംപുറത്ത്, സുഹറ ടീച്ചർ ,സറീന, സുനിത, സുലോചന, അജിത എന്നിവർ സംസാരിച്ചു.വാർഡിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളായ സി.ഡി.എസ് റംല .എ .കെ,അംഗനവാടി വർക്കർമാരായ സീനത്ത്. യു.പി ,സുബൈദ ടീച്ചർ, ആരോഗ്യ പ്രവർത്തകരായ റംല .ടി ,പ്രസന്ന, മഹാത്മാഗാന്ധി തൊഴിലുറപ്പ് മാറ്റ് മാരായ പ്രമീള ഗോപാലൻ, ഫസീലറഫീക്ക് , ഉഷ മോഹൻദാസ്, ഗീതാ ലക്ഷ്മി എന്നിവരെ ആദരിച്ചു.

Post a Comment

أحدث أقدم