വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

 

കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ 2024-25 ജനകീയാസൂത്രണം പദ്ധതിയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു.കല്ലടിക്കോട് കനാൽ ജംഗ്ഷനിലും ഇടക്കുറുശ്ശി സെന്ററിലുമായി നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 60 വയസ്സിനുമുകളിലുള്ള 70 പേർക്കാണ് കട്ടിൽ നൽകിയത്.വൃദ്ധജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി മാത്യകാപരമായ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് നടത്തുന്നുണ്ട്.വിഷരഹിത പച്ചക്കറി ഉൽപാദനം-വിപണനം,ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, , ഗ്രാമീണ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍,ബയോ ബിൻ, മാലിന്യസംസ്കരണം, അടിസ്ഥാനസേവനങ്ങള്‍, തുടങ്ങി നിരവധി പദ്ധതികള്‍ പഞ്ചായത്ത്‌ ഗ്രാമീണ മേഖലയില്‍ നടപ്പിലാക്കുന്നുണ്ട്.ഈ പദ്ധതികളെല്ലാം ഗ്രാമീണമേഖലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടതാണെന്നും, ഓരോ കർമ പദ്ധതിയുടെയും കാര്യക്ഷമമായ നടത്തിപ്പിന് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്.ജാഫർ അധ്യക്ഷനായി.വാർഡ് മെമ്പർ കെ.സി.ഗിരീഷ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ.കെ. ചന്ദ്രൻ,പി.കെ. അബ്ദുള്ളക്കുട്ടി, മോഹനൻ,ബീന ചന്ദ്രകുമാർ,എം.ചന്ദ്രൻ,രമ്യ തുടങ്ങിയവർ സംസാരിച്ചു

Post a Comment

أحدث أقدم