തച്ചമ്പാറ എം.സി.എഫ് തീപിടുത്തത്തില്‍ നശിച്ചത് മൂന്ന് ടണ്‍ പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍

 

തച്ചമ്പാറ: മാർച്ച് മൂന്നിന് വൈകീട്ട് തച്ചമ്പാറ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ (എം.സി.എഫ്) തീപിടുത്തത്തില്‍ നശിച്ചത് മൂന്ന് ടണ്‍ പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍.ഷെഡ്ഡും യന്ത്രവുമടക്കം കത്തിനശിച്ചതിലൂടെ 35 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു പറഞ്ഞു. തീപിടുത്തത്തിൽ മണ്ണാര്‍ക്കാട്, കോങ്ങാട്, പാലക്കാട് അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നുമെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ അഞ്ച് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിലൂടെയാണ് തീനിയന്ത്രണവിധേയമാക്കിയത്.അമ്പതിനായിരം ലിറ്റര്‍ വെള്ളം ഇതിനായി ഉപയോഗിക്കേണ്ടി വന്നു.മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, കോങ്ങാട് അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ഗ്രേഡ് സി.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ സേന അംഗങ്ങളായ ശ്രീജേഷ്, രമേഷ്, ശരത് രാജ്, വിജിത്, രാഗില്‍, സി.എസ് സന്ദീപ്, രാഹുല്‍, അജിത്, ഷിബു, എസ്.രമേഷ്, വി.ഷിജു, രാജേന്ദ്രപ്രസാദ്, പി.ഷിജു, ടി.കെ അന്‍സല്‍ബാബു, കൃഷ്ണദാസ്, കൃഷ്ണപ്രസാദ് എന്നിവര്‍ അഗ്നിശമന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.അജ്ഞാതര്‍ തീയിട്ടതായാണ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയാതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Post a Comment

أحدث أقدم