കരിമ്പ അപകടത്തിൽ വീടില്ലാത്ത റിദ ഫാത്തിമയുടെ കുടുംബത്തിന് വീടൊരുക്കുന്നതിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിന്റെ നേതൃത്വത്തിൽ പ്രാരംഭനടപടികൾ തുടങ്ങിയപ്പോൾ
മണ്ണാർക്കാട്:നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ കരിമ്പ അപകടത്തിൽ വീടില്ലാത്ത റിദ ഫാത്തിമയുടെ കുടുംബത്തിന് വീടൊരുക്കുന്നതിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിന്റെ നേതൃത്വത്തിൽ പ്രാരംഭനടപടികൾ തുടങ്ങി.നാട്ടുകാരുടെയുംകുടുംബാംഗങ്ങളുടെയും, സഹൃദയരുടെയും മനസ്സു തുറന്ന പ്രാര്‍ത്ഥനയോടെ റഷീദ് ബാഖവി,കരിമ്പനക്കൽ അബ്ദുറഹ്മാൻ എന്നിവർ കുറ്റിയടി നടത്തി.രണ്ടു കുടുംബങ്ങളുടെ പ്രയാസത്തെക്കുറിച്ച് ചാനൽ ചർച്ചക്കിടെ പൊതു പ്രവർത്തകനായ എം.എസ്.നാസർ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നാസർ മാനു ഈ വിഷയത്തിൽ ഇടപെട്ടത്.വീടിനാവശ്യമായ മൂന്നു സെന്റ് സ്ഥലം,കരിമ്പനക്കൽ അബ്ദുറഹ്‌മാൻ ഹാജിയും,രണ്ടു സെന്റ് സ്ഥലം തച്ചമ്പാറയിലെ അബൂബക്കർ മൂച്ചീരിപ്പാടവും സൗജന്യമായി നൽകുകയായിരുന്നു.ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ പി.കെ.അബ്ദുള്ളക്കുട്ടി,മോഹനൻ,അഷ്‌റഫ് പിലാക്കൽ പാണ്ടിക്കാട്,
പി.കെ.ഫിറോസ് ബാബു,കെ.സി. റിയാസുദ്ധീൻ,നൗഷാദ്, ബഷീർ കുറുവണ്ണ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
إرسال تعليق