മുണ്ടൂർ:പതിനായിരങ്ങളെ അറിവിന്റെ നേർവഴി കാണിച്ച ഒരു നൂറ്റാണ്ടോളം പാരമ്പര്യമുള്ള ഒരു നാടിന്റെ അഭിമാനമായി തിളങ്ങുന്ന വീടു പോലൊരു വിദ്യാലയം, കാഞ്ഞിക്കുളം എ എൽ പി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം വി സജിത അധ്യക്ഷയായിമികവിൽ ഒന്നാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ.കേരളത്തെക്കുറിച്ച് നിറഞ്ഞു കേട്ട പേരാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾ. പൊതു വിദ്യാഭ്യാസം നമ്മുടെ നാടിന്റെ മഹിമയാണ്.സ്കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കർമ പദ്ധതിയുമായി നാടും നാട്ടുകാരും രക്ഷിതാക്കളും ഒന്നിച്ചിറങ്ങണമെന്നും എം എൽ എ പറഞ്ഞു.1930 ൽ ആരംഭിച്ച ഈ ഗ്രാമീണ വിദ്യാലയം, പുതിയ മാനേജ്മെന്റിനു കീഴിൽ
അധികം വൈകാതെ ഹൈടെക്ക് നിലവാരത്തിലേക്ക് മാറും. പുതുമകളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുമ്പോൾ ആധുനിക സൗകര്യങ്ങളെല്ലാം ഈ വിദ്യാലയവും കരഗതമാക്കും.എല്ലാ സൗകര്യവുമുള്ള പുതിയ കെട്ടിടം,പുതിയ വാഹനങ്ങൾ,ഹൈടെക് ക്ലാസ് മുറികൾ,മൾട്ടി മീഡിയ ലാബ്,ഇംഗ്ലീഷ് മീഡിയം,പ്രത്യേകം കലാ കായിക പരിശീലനങ്ങൾ, സൗജന്യ യൂണിഫോം,ടാലന്റ്ലാബ്, ശിശു സൗഹൃദ പ്രി പ്രൈമറി ക്ലാസുകൾ എന്നിവ പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ സഫലമാകും.വിദ്യാലയ പ്രതിഭകൾക്ക് ആദരം,സ്കൂൾ മികവുകളുടെ ഡിജിറ്റൽ അവതരണം, വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ,കരിമ്പപാറക്കൽ ശ്രീ ദുർഗ സംഘത്തിന്റെ കൈകൊട്ടികളി,കളിക്കൂട്ടം നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറി.
ജനപ്രതിനിധികളും,വിദ്യാഭ്യാസ-സംസ്ക്കാരിക പ്രവർത്തകരും,സംഘടന നേതാക്കളും നാട്ടുകാരും പങ്കെടുത്ത പരിപാടിയിൽ
പറളി എഇഒ ബിന്ദു.പി.ആർ,മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി.ശിവദാസ്,സ്കൂൾ
മാനേജർ ബെന്നി ജോർജ്, വീട്ടിലെ പ്രസിഡൻറ്
എൻ പി.ഉഷ, സി.ബേബിലത,എം കെ രമ്യ,പി മാധവൻ കുട്ടി,എം ചന്ദ്രിക ബായ്,ടി.കെ.രമേഷ്, പി.ഹരിദാസൻ,യൂസുഫ് പാലക്കൽ,വി.അനൂപ് കുമാർ,എം കെ മുരളീധരൻ,സുചിത്ര പി കെ,എം പി സുരേഷ്,എം അയ്യപ്പൻ,വാസു.കെ, അനന്തകൃഷ്ണൻ.കെ.,തുടങ്ങിയവർ സംസാരിച്ചു.പ്രധാന അധ്യാപകൻ
കെ എസ് സുധീർ, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അശ്വതി കൃഷ്ണൻ നന്ദിയും പറഞ്ഞു
إرسال تعليق