കാഞ്ഞിരപ്പുഴ:പിച്ചളമുണ്ടയിൽ ഇന്നലെ രാത്രി കിണറ്റിൽ വീണ നായയെ രക്ഷിച്ചു.ചേലോടൻ വാപ്പുവിന്റെ വീട്ടിലെ കിണറ്റിൽ ആണ് നായ വീണത്. ശനിയാഴ്ച രാത്രി 10 മണിയോടുകൂടിയാണ് സംഭവം നടന്നത്. പ്രദേശത്തെ സിവിൽ ഡിഫൻസ് വളണ്ടിയർ ആയ ഹംസയെ വിവരമറിയിക്കുകയും ഹംസ ഉടൻ എത്തി നായയെ കിണറിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു.കഴിഞ്ഞ മൂന്നാം തീയതി രാത്രി തച്ചമ്പാറ ചൂരിയോട് ഉണ്ടായ തീപിടുത്തത്തിലും രക്ഷാപ്രവർത്തനത്തിന് മുൻപിൽ തന്നെ ആയിരുന്നു സിവിൽ ഡിഫൻസ് വളണ്ടിയർ ഹംസ.
കിണറ്റിൽ വീണ നായയെ രക്ഷിച്ചു
The present
0
إرسال تعليق