മണ്ണാര്‍ക്കാട് :നിരോധിത ലഹരി പദാർത്ഥങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും കുത്തൊഴുക്ക് നേരിടുന്ന ഈ കാലഘട്ടത്തിൽ ലഹരിയില്‍ നിന്നും നാടിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ജനജാഗ്രത നടപ്പില്‍ വരുത്താന്‍ മണ്ണാര്‍ക്കാട് 'മൂവ്' വരുന്നു.മണ്ണാര്‍ക്കാട് ഒര്‍ഗനൈസേഷന്‍ ഓഫ് വിജിലന്‍സ് ആന്‍ഡ് എറാഡിക്ഷന്‍ ഓഫ് ഡ്രഗ്‌സ് എന്ന പേരിലാണ് ലഹരിയെന്ന വിപത്തിനെ തുരത്താന്‍ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, മത പണ്ഡിതര്‍, മതസംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, യുവജന-വിദ്യാര്‍ഥി-സാമൂഹ്യ സംഘടനാ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, യുവജന ക്ലബ് ഭാരവാഹികള്‍ തുടങ്ങിയരടങ്ങുന്നതാണ് കൂട്ടായ്മ. ആദ്യയോഗം മാര്‍ച്ച് ഒമ്പതിന് രാവിലെ 10ന് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡോ.കെ.എ കമ്മാപ്പ മുഖ്യാതിഥിയാകും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ.എ കമ്മാപ്പ, എം.പുരുഷോത്തമന്‍, പഴേരി ഷെരീഫ് ഹാജി, ഫിറോസ് ബാബു, കെ.വി.എ റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.,
നിരോധിത ലഹരിയില്‍ നിന്നും നാടിനെ സംരക്ഷിക്കാൻ ഒരുങ്ങി മൂവ് കൂട്ടായ്മ : ആദ്യയോഗം ഞായറാഴ്ച മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍
The present
0
إرسال تعليق