സംസ്ഥാനത്തെ ആറായിരത്തോളം എൻ എസ് എസ് കരയോഗങ്ങളിലും ഏപ്രിൽ 12 ന് ലഹരി വിരുദ്ധ പ്രചരണ ദിനമായി ആചരിക്കുന്നു.മണ്ണാർക്കാട് താലൂക്കിലും പ്രത്യേകം പരിപാടികൾ

 

കല്ലടിക്കോട്: കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണവുമായി നായർ സർവീസ് സൊസൈറ്റി. സംസ്ഥാനത്തെ ആറായിരത്തോളം എൻ എസ് എസ് കരയോഗങ്ങളിലും ഏപ്രിൽ 12 ന് പകൽ 3 മണിക്ക് ലഹരി വിരുദ്ധ പ്രചരണ ദിനമായി ആചരിക്കുമെന്ന് നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് കൊച്ചുകുട്ടികൾക്ക് പോലും ലഹരി വസ്തുക്കൾ ലഭിക്കുന്ന സാഹചര്യത്തിൽ എത്തി നിൽക്കുകയാണ്.രാസ ലഹരിയുടെ ഉപയോഗം ഓരോ വീട്ടിലും സംഘർഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ വളരെ ഭയാനകവും വേദനാജനകവുമാണ്. ആശങ്കാജനകമായ ഈ അവസ്ഥയെ എത്രയും വേഗം മാറ്റിയെടുക്കാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. ലഹരി വിരുദ്ധ പ്രവർത്തനം നടത്തുക എന്നത് നായർ സർവീസ് സൊസൈറ്റിയുടെ എക്കാലത്തേയും നയമാണ്.ഇത്തരം പ്രവർത്തനങ്ങളിൽ കരയോഗ പ്രവർത്തകരുടെ ആത്മാർത്ഥമായ സഹകരണവും ജാഗ്രതയും പിന്തുണയും തുടരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കരയോഗങ്ങൾക്ക് അയച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.12 ന് സംസ്ഥാനത്തെ മുഴുവൻ എൻ എസ് എസ് കരയോഗങ്ങളിലും ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയുമുണ്ടാകും.മണ്ണാർക്കാട് താലൂക്കിലും പ്രത്യേകം പരിപാടികൾ നടത്തുന്നതായി എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ പറഞ്ഞു.കല്ലടിക്കോട് അയ്യപ്പങ്കാവ് എൻ എസ് എസ് കരയോഗം ഓഫീസിലാണ് ലഹരി വിരുദ്ധ അവബോധയോഗം ചേരുക.

Post a Comment

أحدث أقدم