ബി സ്മാർട്ട് അബാക്കസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ
കടമ്പഴിപ്പുറം:ഇന്ത്യയിലെ ഏറ്റവും മികച്ച അബാക്കസ് പരിശീലനം നൽകുന്ന ഏജൻസിയായ ബി സ്മാർട്ട് അബാക്കസിന്റെ സംസ്ഥാനതല പരീക്ഷയിൽ കടമ്പഴിപ്പുറം ടൗൺ സെന്ററിൽ പഠിക്കുന്ന കുട്ടികൾ മികച്ച വിജയം കൈവരിച്ചു.സെന്ററിൽ നിന്ന് ആകെ 20 പേർ പരീക്ഷയെഴുതിയതിൽ 8 പേർ ഫസ്റ്റ് റാങ്കും ആറുപേർക്ക് സെക്കൻഡ് റാങ്കും നേടി. 8000 ത്തിലധികം കുട്ടികൾ പരീക്ഷ എഴുതിയ സംസ്ഥാനതല പരീക്ഷയിൽ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവെന്റ്സ് സ്കൂളിലെ അഷ്മിത് ശിവ രണ്ട് മിനിറ്റ് 40 സെക്കൻഡ് 100 കൃത്യമായ ഉത്തരം നൽകുകയാണ് ആദ്യ സ്ഥാനം നേടിയത്. ഇത് സംസ്ഥാനതലത്തിൽ തന്നെ മികച്ച സമയങ്ങളിൽ ഒന്നാണ്.മണ്ണംമ്പറ്റ താമസിക്കുന്ന സ്രാമ്പിക്കല്ല് വീട്ടിൽ ശശി കുമാറിന്റെയും നിർമ്മലയുടെയും മകനാണ് അഷ്മിത് ശിവ.അഞ്ചു വയസ്സ് മാത്രം പ്രായമുള്ള കൊട്ടശ്ശേരി നിർമ്മല സ്കൂൾ യു കെ ജി വിദ്യാർത്ഥി സ്വാതി പി നേടിയ വിജയവും ഏറെ ശ്രദ്ധേയമാണ്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുത്തൻവീട്ടിൽ സുബ്രഹ്മണ്യന്റെയും അശ്വതിയുടെയും മകളായ സ്വാതി നേടിയത്. അഞ്ചു മിനിറ്റ് 15 സെക്കൻഡ് കൊണ്ടാണ് സ്വാതി 100 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരംഎഴുതിയത്. പഞ്ചായത്ത് തല,ജില്ലാതല പരീക്ഷകളിൽ എല്ലാം സെന്ററിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.കൃത്യമായ ആസൂത്രണത്തിലൂടെയും നിരന്തരമായ പരിശീലനത്തിലൂടെയുമാണ് കുട്ടികളെ ഇത്തരം വലിയ വിജയങ്ങളിലേക്കത്തിക്കാൻ സ്ഥാപനത്തിന് സാധിച്ചത്.ഗണിത പഠനം എളുപ്പമാക്കുക എന്നതിനപ്പുറത്ത് ഓർമ്മശക്തി, വേഗത, ഏകാഗ്രത, കൃത്യത തുടങ്ങിയവയിൽ വലിയ മാറ്റം ഉണ്ടാക്കുന്നതിന് അബാക്കസ് പരിശീലനത്തിലൂടെ സാധിക്കും.ഇതിലൂടെ കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും.പരീക്ഷകളിൽ നേടിയ ഈ വിജയം വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സ്ഥാപനമേധാവികളും അധ്യാപകരും.പരീക്ഷാ റിസൽട്ട് വന്നതോടെ കോഴ്സിൽ അഡ്മിഷൻ നേടുന്നതിന് അന്വേഷണങ്ങൾ വർദ്ധിച്ചുവരുന്നതായും കടമ്പുഴപ്പുറത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ബി സ്മാർട്ട് അബാക്കസിന് വലിയ സംഭാവന നൽകാൻ സാധിക്കും എന്നും സ്ഥാപനം പറഞ്ഞു.അന്വേഷണങ്ങൾക്കും അഡ്മിഷനുമായി 7907950771,9526752083 ഇനി നമ്പറുകളിൽ ബന്ധപ്പെടാം.
إرسال تعليق