എടത്തനാട്ടുകര: എടത്തനാട്ടുകര ദാറുൽ ഖുർആൻ അൽ ഹിക്മ പ്രി സ്കൂൾ വാർഷികം 'നൗറ 2025' സമാപിച്ചു.മെയ് 17,18 തീയതികളിൽ നടക്കുന്ന ദാറുൽ ഖുർആൻ വാർഷികത്തിന്റെ പ്രചാരണ ഭാഗമായാണ് പ്രി സ്കൂൾ വാർഷികം സംഘടിപ്പിച്ചത്.വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി ഉദ്ഘാടനം ചെയ്തു.വിസ്ഡം എടത്തനാട്ടുകര മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.അലനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം അക്ബർ അലി പാറോക്കോട് ടാലൻ്റ് സെർച്ച് പരീക്ഷാ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് ഉണ്ണീൻ ബാപ്പു മാസ്റ്റർ,വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് അൽ ഹികമി, അൽഹിക്മ പ്രീ സ്കൂൾ അഡ്മിൻ സലാഹുദ്ദീൻ ഇബ്നു സലീം എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
إرسال تعليق