തച്ചമ്പാറ: പഞ്ചായത്ത്, ജനമൈത്രി പോലീസ്, കല്ലടിക്കോട് പ്രസ് ക്ലബ് എന്നിവ സംയുതമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് വി.നൗഷാദ് ബാബു ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി.ശാരദ പുന്നക്കലടി അധ്യക്ഷയായി.എക്സൈസ് അസിസ്റ്റൻറ് ഇൻസ്‌പെക്ടർ കെ.വി.ഷൺമുഖൻ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. സി.എം.മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒ.നാരാണൻകുട്ടി, സ്ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ മുച്ചീരിപ്പാടം,ബ്ലോക്ക് അംഗം പി.വി.കുര്യൻ, തനൂജ രാധാകൃഷ്ണൻ, കല്ലടിക്കോട് എഎസ്ഐ കെ.എ.ഗീത,കല്ലടിക്കോട് പ്രസ് ക്ലബ്ബ് അംഗങ്ങളായ എ.രാജേഷ് രാജൻ,യു.എസ്.സുജിത്ത്, രാഹുൽ എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
The present
0
إرسال تعليق