കല്ലടിക്കോട്: യതീംഖാന അന്തേവാസിയായി 12 കാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. യതീംഖാനയിലെ അധ്യാപകനായ ചെർപ്പുളശ്ശേരി ചളവറ സ്വദേശി മുഹമ്മദ് അജ്മൽ (25) നെയാണ് കല്ലടിക്കോട് ഇൻസ്‌പെക്ടർ ജി.എസ്.സജിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെയും മാതാവിന്റെയും പരാതിയിൽ പോലീസ് പോക്സോ ചുമത്തി കേസ്സെടുത്തു. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
إرسال تعليق