തച്ചമ്പാറ :ലഹരി വിമുക്ത യുവത്വം കരുതലുള്ള സമൂഹം എന്ന മുദ്രാവാക്യം ഉയർത്തി വോളിബോൾ പരിശീലനം നടന്നു.യൂത്ത് കോൺഗ്രസ്സ് തച്ചമ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കയം കളിസ്ഥലത്താണ് പരിശീലനം നടന്നത്. പഞ്ചായത്ത് പ്രസിഡൻറ് വി.നൗഷാദ് ബാബു ഉദ്‌ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സച്ചു ജോസഫ് അധ്യക്ഷനായി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് റിയാസ് തച്ചമ്പാറ, തച്ചമ്പാറ സർവീസ് സഹകരണബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ, കെ.പോൾ, ബ്ലോക്ക് അംഗം പി.വി.കുര്യൻ, പഞ്ചായത്ത് അംഗം കെ.കൃഷ്ണൻകുട്ടി, ബെറ്റി ലോറൻസ് എന്നിവർ സംസാരിച്ചു.
വോളിബോൾ പരിശീലനത്തിന് തുടക്കം
The present
0
إرسال تعليق