മുണ്ടൂരിൽ കാട്ടാന അക്രമണത്തിൽ യുവാവിന്റെ മരണത്തിൽ വനവകുപ്പിന്റെ അനാസ്ഥ:നടപടി സ്വീകരിക്കണം

 

പാലക്കാട്:മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരണപ്പെടാൻ കാരണം നെഞ്ചിൽ ആഴത്തിൽ ഏറ്റ മുറിവുംരക്തസ്രാവവും ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.ദിവസങ്ങളായി പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയാണ് യുവാവിന്റെ ജീവനെടുത്തത്.വനം വകുപ്പിൻ്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ ആവശ്യപ്പെട്ടു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണാടൻ ചോലയിൽ കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു.എന്നാൽ വനം വകുപ്പ് ആനകളെ നിരീക്ഷിച്ച് നാട്ടുകാർക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയില്ല എന്നതു വളരെ ഗൗരവമുള്ള കാര്യമാണ്. വനം വകുപ്പിന് പരിമിധികൾ ഉണ്ടെന്ന ന്യായം പറയുന്ന മലമ്പുഴ എം.എൽ.എ എ.പ്രഭാകരന്റ് നിലപാട് അംഗീകരിക്കാൻ കഴിയാത്തതാണ്.വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം വനംവകുപ്പ് ഉദ്യോഗസ്ഥർക്കും അതിനു സംവിധാനം ഒരുക്കേണ്ട ബാധ്യത എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾക്കും ഉണ്ട്. അവരുടെ അനാസ്ഥയാണ് അലൻ എന്ന ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.സംസ്ഥാനത്തുടനീളം വന്യജീവി അക്രമണം നിരന്തരം തുടരുമ്പോഴും സംസ്ഥാന സർക്കാരും വനം വകുപ്പും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാത്തതാണ് വീണ്ടും ഇതുപോലെയുള്ള മരണങ്ങൾ തുടരാൻ കാരണം.ഇനിയും അനാസ്ഥ തുടർന്നാൽ ജില്ലയിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് കെ.സി.നാസർ മുന്നറിയിപ്പ് നൽകി.

Post a Comment

أحدث أقدم