സുവർണ്ണ ജൂബിലിക്കായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കമ്മിറ്റി രൂപവത്കരിച്ചു

 

കല്ലടിക്കോട് : കരിമ്പ ജിഎച്ച്എസ്എസ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ കമ്മിറ്റി രൂപീകരിച്ചു. സംഘാടകസമിതി ചെയർമാനായ കരിമ്പ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അധ്യക്ഷനായി. പ്രധാന അധ്യാപകൻ എം.ജമീർ, സീനിയർ അധ്യാപകൻ എം.ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : യൂസഫ് പാലക്കൽ (പ്രസി), അബ്ദുൾ റഹ്മാൻ കരിമ്പനക്കൽ (സെക്ര),ജയപ്രകാശ് കാളിയോട്(ട്രഷ). 



Post a Comment

أحدث أقدم