വഖ്‌ഫ് നിയമ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു

പാലക്കാട് :വഖ്‌ഫ് നിയമ ഭേദഗതി ബിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു.കെ.എസ്.ആർ.ടി.സി പരിസരത്ത് നടന്ന പ്രതിഷേധം പാലക്കാട് നഗരസഭ കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.'മുസ്‌ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ പദ്ധതിയാണിതെന്നും രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എം.കാജാഹുസൈൻ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് ഖാലിദ് മുഖ്യപ്രഭാഷണം നടത്തി.

Post a Comment

أحدث أقدم