'നേരറിവ് നല്ല നാളേക്ക്' മദ്രസ പൊതു പരീക്ഷ വിജയികളെ ആദരിക്കലും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി

കരിമ്പ:നേരറിവ് നല്ല നാളേക്ക്' സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മദ്രസകളുടെ പ്രവേശനോൽസവത്തിന്റെ ഭാഗമായി,കരിമ്പ പനയംപാടം മഅദനുൽ ഉലൂം മദ്രസയിലും പ്രവേശനോത്സവത്തോടനുബന്ധിച്ച് സമസ്ത ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി. മണ്ണാർക്കാട് റേഞ്ച് വിമുക്തി കോഡിനേറ്ററും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറുമായ കെ.ബഷീർക്കുട്ടി ക്ലാസ് നയിച്ചു.വലിയ വിപത്താണ് ലഹരി.ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിത്. മുഴുവന്‍ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്താൻ കഴിയണം.വീടകങ്ങളിലെകാര്യങ്ങൾ എത്ര മോശമായും വൈകാരികമായും കുട്ടികൾക്ക് തോന്നുന്നുവോ,അത്രയും കൂടുതൽ പെരുമാറ്റപ്രശ്നങ്ങളും പോരായ്മകളും കുട്ടികളിൽ ഉടലെടുക്കുന്നതാണ്. അതിനാൽ സ്നേഹം നൽകി മക്കളെ ചേർത്തുപിടിക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.മുഹമ്മദ്‌ ഹാരിസ് പരിപാടിയുടെ ഉദ്ഘാടനം നടത്തി.എൻ എ.അബ്ദുൽ അസീസ് അധ്യക്ഷനായി. എ.യു.സിദ്ധീഖ്,എ.വി.മുസ്തഫ,അബ്ദുൽ റഹ്മാൻ,സലാം അറോണി,സുൽഫിക്കർ അലി ഹാജി,അസീസ് ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി,ഷഹബാസ് ഫൈസി,നാസർ കൊമ്പോട തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم