പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പ്രവാസികളുടെ കൈത്താങ്ങ്

 

എടത്തനാട്ടുകര:കഴിഞ്ഞ ഏഴ് വർഷക്കാലമായി ദുബായിലുള്ള എടത്തനാട്ടുകരക്കാരുടെ പൊതു കൂട്ടായ്മ (പ്രവാസി അറബ് എമിറേറ്റ്സ് ചാപ്റ്റർ ഏടത്തനാട്ടുകര) നാളിതുവരെ പ്രവാസി ക്ഷേമത്തിനും അഭിവൃദ്ധിക്കും മുൻനിർത്തി എടത്തനാട്ടുകരയിലും പരിസരപ്രദേശങ്ങളിലും ഒട്ടനവധി ജീവകാരുണ്യ മത സാംസ്കാരിക പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ്. യു എ ഇ പ്രവാസി കൂട്ടായ്മ,പാലിയേറ്റീവ് പരിചരണ രംഗത്ത് നിറസാന്നിധ്യമായ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിന് ഒരു ലക്ഷം രൂപ കൈമാറി.മുൻ വർഷങ്ങളിലും ഇത്തരം സഹായസഹകരണങ്ങൾ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.നാട്ടിലെ സന്നദ്ധ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിൽ പ്രവാസികളുടെ പിന്തുണ ഏറെ പ്രശംസനീയം ആണെന്ന് ചടങ്ങിൽ ഡാംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് ക്ലിനിക്ക് വൈസ് ചെയർമാൻ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം അലി മഠത്തൊടി പേയ്‌സ് യുഎഇ കൂട്ടായ്മ ഭാരവാഹികളായ ഷമീം. സി എൻ,സുബൈർ.വി,റഫീഖ് കെ,ഇർഷാദ് ടി പി,സനൂബ്,അബ്ദു സി,ഹംസ സി, ഇന്ത്യൻ പാലിയേറ്റീവ് കെയർ ഭാരവാഹി മുഹമ്മദ് സക്കീർ പാലിയേറ്റീവ് ക്ലിനിക് ഭാരവാഹികളായ അലി പടിഞ്ഞാറ പള്ള, വീരാൻകുട്ടി സി,ക്ലിനിക്ക് ഫിസിയോതെറാപ്പിസ്റ്റ് എബിൻ ജോർജ് എ, സീനിയർ നേഴ്സ് ഇന്ദിര സിസ്റ്റർ,ഷഹീർ പി കെ, സുബൈർ കെ, തുടങ്ങിയവർ സംബന്ധിച്ചു.ക്ലിനിക്ക് ജനറൽ സെക്രട്ടറി റഹീസ് എടത്തനാട്ടുകര സ്വാഗതവും പത്മജൻ മുണ്ടംജീരി നന്ദിയും പറഞ്ഞു

Post a Comment

أحدث أقدم