മദ്രസ പ്രവേശനോത്സവത്തോടനുബന്ധിച്ച് പരീക്ഷ വിജയികൾക്ക് ആദരവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും

കരിമ്പ:നേരറിവ് നല്ല നാളേക്ക്' സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മദ്രസകളുടെ പ്രവേശനോൽസവം ഏപ്രിൽ 8 ചൊവ്വ രാവിലെ ഏഴിന് നടക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.കരിമ്പ പനയംപാടം മഅദനുൽ ഉലൂം മദ്രസ പ്രവേശനോത്സവത്തോടനുബന്ധിച്ച് സമസ്ത ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടക്കും.മണ്ണാർക്കാട് റേഞ്ച് വിമുക്തി കോഡിനേറ്ററും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറുമായ കെ.ബഷീർക്കുട്ടി ക്ലാസ് നയിക്കും.

Post a Comment

أحدث أقدم