കാരാകുർശ്ശി: സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച യുവജന സംഘടനയ്ക്കുള്ള പുരസ്കാരം എയിംസിനു ലഭിച്ചു. 2021-22 കാലയളവിൽ നടത്തിയ വിവിധ മേഖലകളിലെ പ്രവർത്തനത്തിനാണ് കാവിൻപാടി എയിംസ് കലാകായിക വേദി,ഗ്രന്ഥശാലക്ക് പുരസ്‌കാരം ലഭിച്ചത്.സംസ്ഥാന യുവജനക്ഷമ ബോർഡിൻ്റെ ജില്ലാതല അവാർഡ്, നെഹ്റു യുവകേന്ദ്രയുടെ ജില്ലാതല അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ മുൻപും എയിംസ് കരസ്ഥമാക്കിയിട്ടുണ്ട്.വെള്ളിയാഴ്ച്ച ഇടുക്കിയിൽ നടന്ന സംസ്ഥനതല പരിപാടിയിൽ ഡീൻ കുര്യക്കോസ് എംപി യിൽ നിന്നും ക്ലബ്ബ് സെക്രട്ടറി. എം.ജി.രഘുനാഥ്, പി.അമൽ, ടി ആർ.ജിതിൻ, എ.അഭിനന്ദ്, സിനാജ് എന്നിവർ ഫലകവും പ്രശസ്തി പത്രവും സമ്മാന തുകയും ഏറ്റുവാങ്ങി.
إرسال تعليق