വിദ്യാഭ്യാസ ഗുണ നിലവാരത്തിൽ നമ്മുടെ നേട്ടങ്ങൾ രാജ്യത്തിനു മാതൃകയാണ്. പൊന്നേത്ത് സ്കൂൾ വാർഷികം ആഘോഷിച്ചു

മുണ്ടൂർ: മുണ്ടൂർ-കൂട്ടുപാത പൊന്നേത്ത് എൻ എൻ എം ബി സ്കൂൾ അറുപത്തി ഒമ്പതാം വാർഷിക ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.എംഎൽഎ അഡ്വ. പ്രേംകുമാർ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.സജിത അധ്യക്ഷയായി. പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ച്‌ അവയെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പൊതു ഇടങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഓരോ പ്രദേശത്തും നടക്കേണ്ടത്.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കിയതിലൂടെ നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മുഖംതന്നെ മാറി.പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ കരുത്താർജിച്ച ഇന്ത്യയിലെ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിൽ ഓരോ കുട്ടിക്കും സൗജന്യവും സാർവത്രികവുമാണ് വിദ്യാഭ്യാസം. പാഠപുസ്തകങ്ങൾ നേരത്തെ നൽകി.ഇനി നീന്തൽ ഉൾപ്പടെ കുട്ടികൾ ആർജ്ജിക്കേണ്ട വ്യക്‌തിഗത കഴിവുകൾ സമ്പൂർണ്ണമായി പരിപോഷിപ്പിക്കാനുംവിദ്യാലയങ്ങൾക്ക് കഴിയേണ്ടതുണ്ട്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‌ ഒട്ടേറെ സമർപ്പണം അനിവാര്യമാണ്‌.ഏറെ പ്രതീക്ഷ നൽകുന്ന ഇടങ്ങളാണ് അവ എന്നും എം എൽ എ പറഞ്ഞു. അധ്യയന വർഷ കാലയളവിലെ വിദ്യാലയ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ടിന്റെ ഡിജിറ്റൽ അവതരണം നടത്തി.രഘുനാഥൻ പറളി മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ വി.ലക്ഷ്മണൻ, കെ.ബി.പ്രശോഭ്,ബി ആർ സി എ.എം.അജിത്ത്, അഡ്വ.ദിനേശ് കുമാർ,വി ജിഷ്ണുഭദ്രൻ,ജാഫർ.പി. എച്ച്,സജിനി തുടങ്ങിയവർ സംസാരിച്ചു.പ്രധാന അധ്യാപകൻ കെ.സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.കെ.ഗീത നന്ദിയും പറഞ്ഞു.കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി. പുതിയ അധ്യയന വർഷത്തിൽ അത്യാധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടവും സ്മാർട്ട് ക്ലാസ് മുറികളും പൂർത്തിയാക്കുന്നതിനുള്ള കർമ പദ്ധതികൾ നടന്നു വരികയാണ്.

Post a Comment

أحدث أقدم