കരിമ്പ:ഭരണഘടനാ ശില്പി അംബേദ്കറുടെ ജന്മദിനം കരിമ്പ തമ്പുരാൻചോല ആദിവാസി കോളനിയിൽ നടത്തി.ബിജെപി കരിമ്പ ഏരിയ പ്രസിഡന്റ് ജയപ്രകാശ്,മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് പറക്കട്ടിൽ,എസ് സി മോർച്ച കമ്മിറ്റി പ്രസിഡന്റ് സേതു എന്നിവർ പങ്കെടുത്തു സംസാരിച്ചു.ആദർശ ശുദ്ധിയുള്ള വ്യക്തിയായിരുന്നു അംബേദ്കർ.ഇന്ത്യയിലെ അധസ്ഥിതരുടെ വിഷുക്കൈനീട്ടമായിരുന്നു അദ്ദേഹം.ഭരണഘടനയിലൂടെ ഒരു രാഷ്ട്രത്തെയും സമൂഹത്തെയും രൂപപ്പെടുത്തുക എന്ന മുൻപാരും ചെയ്യാത്ത കാര്യത്തിനാണ് അംബേദ്കർ തുനിഞ്ഞത്.നീതിയുക്തമായ ഒരു സമൂഹത്തിനായുള്ള ഡോ.അംബേദ്കറുടെ പരിശ്രമങ്ങൾക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്.
إرسال تعليق